ഏഷ്യൻ യൂത്ത് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്: കുവൈത്തിന് വിജയത്തുടക്കം
text_fieldsഏഷ്യൻ യൂത്ത് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ചൈനക്കെതിരെ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടക്കുന്ന 18ാമത് ഏഷ്യൻ യൂത്ത് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കുവൈത്ത് ചൈനയെ (28-24) തോൽപിച്ചു.
കുവൈത്ത് താരം അബ്ദുൽ അസീസ് അൽ നജ്ജാറിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.കളിക്കാരുടെ പരിശ്രമത്തെയും സാങ്കേതിക നിലവാരത്തെയും കുവൈത്ത് ഡെലിഗേഷന്റെ തലവൻ ഖാഇദ് അൽ അദ്വാനി പ്രശംസിച്ചു.
ഇറാനും ചൈനയും ഉൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കുവൈത്തെന്നും അദ്ദേഹം വ്യക്തമാക്കി. 2025ൽ പോളണ്ടിൽ നടക്കുന്ന 25ാമത് ജൂനിയർ ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ്പിനുള്ള ഏഷ്യൻ രാജ്യങ്ങളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് െതരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

