ഏഷ്യൻ യൂത്ത് ഗെയിംസ്; സുവർണ നേട്ടവുമായി യാസ്മിൻ വലീദ്
text_fieldsയാസ്മിൻ വലീദ്
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ ഹൈജംപ് മത്സരത്തിൽ സുവർണ നേട്ടവുമായി കുവൈത്തിന്റെ യാസ്മിൻ വലീദ്. 1.73 മീറ്റർ ചാടി യാസ്മിൻ പുതിയ റെക്കോഡും സൃഷ്ടിച്ചു. അണ്ടർ 18 അത്ലറ്റിക്സിൽ സ്വർണ നേട്ടം കൈവരിക്കുന്ന ആദ്യ കുവൈത്ത് വനിത അത്ലറ്റാണ് യാസ്മിൻ. ഈ വർഷം സൗദി അറേബ്യയിൽ നടന്ന ആറാമത് ഏഷ്യൻ അണ്ടർ 18 മത്സരത്തിൽ വെങ്കലവും നേടിയിരുന്നു ഈ മിടുക്കി. ഈ മാസം 31 വരെ മനാമയിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ 45 രാജ്യങ്ങളിൽ നിന്നായി 5,000-ത്തിലധികം പുരുഷ-വനിത അത്ലറ്റുകൾ മാറ്റുരക്കുന്നുണ്ട്.
നീന്തൽ, ട്രാംപോളിൻ, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ഗോൾഫ്, കുതിരസവാരി, ഷോ ജംപിങ്, എൻഡുറൻസ്, ഹാൻഡ്ബാൾ, ജൂഡോ, ടെക്ബാൾ, തായ്ക്വോണ്ടോ, മുവായ് തായ്, ജിയു-ജിറ്റ്സു എന്നിവയുൾപ്പെടെ 14 ഇനങ്ങളിലായി 75 കുവൈത്ത് പുരുഷ-വനിത അത്ലറ്റുകൾ മത്സരിക്കുന്നുണ്ട്.കുവൈത്തിന്റെ നാസർ അൽ സഖർ ടെക്ബാൾ മത്സരത്തിൽ വ്യാഴാഴ്ച വെങ്കലം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

