ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്; കുവൈത്തിന് ഏഴു മെഡൽ
text_fieldsഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: ചൈനയിലെ ലിൻഫെനിൽ നടക്കുന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മെച്ചപ്പെട്ട പ്രകടനം.
കഴിഞ്ഞ ദിവസം ഷൂട്ടിങ് ടീം നാല് മെഡലുകൾ കൂടി സ്വന്തമാക്കി. ഒരു സ്വർണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിവയാണ് നേടിയത്. ഇതോടെ കുവൈത്തിന്റെ ആകെ മെഡലുകളുടെ എണ്ണം ഏഴായി. പുരുഷ വിഭാഗത്തിൽ അബ്ദുൾറഹ്മാൻ അൽ ഫൈഹാൻ, തലാൽ അൽ റാഷിദി, നാസർ അൽ മുകല്ലിദ് എന്നിവരടങ്ങിയ ടീം സ്വർണം നേടി.
വനിത മത്സരത്തിൽ ഷാദ് അൽ ഹവ്വാൽ, സാറ അൽ ഹവ്വാൽ, റീം അൽ സമാനാൻ എന്നിവർ വെള്ളി മെഡൽ നേടി.
വ്യക്തിഗത മത്സരങ്ങളിൽ അബ്ദുൽ റഹ്മാൻ അൽ ഫൈഹാൻ വെങ്കലം നേടി. മിക്സ്ഡ്-ഡബ്ൾസ് മത്സരങ്ങളിൽ നാസർ അൽ മുകല്ലിദും സാറ അൽ ഹവ്വാലും വെങ്കലം നേടി.
വിജയികളെ കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ക്ലബ് (കെ.എസ്.എസ്.സി) പ്രസിഡന്റും പ്രതിനിധി സംഘം തലവനുമായ ദുഐജ് അൽ ഒതൈബി അഭിനന്ദിച്ചു. നേരത്തെ കുവൈത്ത് ടീം രണ്ട് സ്വർണവും ഒരു വെങ്കലവും നേടിയിരുന്നു.

