ഏഷ്യൻ സീനിയർ വോളിബാൾ: കുവൈത്ത് മൂന്നാം ഗ്രൂപ്പിൽ
text_fieldsകുവൈത്ത് സിറ്റി: 21ാമത് ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കുവൈത്ത് മൂന്നാം ഗ്രൂപ്പിൽ മത്സരിക്കും. ആസ്ട്രേലിയ, ചൈന, ശ്രീലങ്ക എന്നിവയാണ് ഇൗ ഗ്രൂപ്പിലുള്ളത്. എ ഗ്രൂപ്പിൽ ഇന്ത്യ, ജപ്പാൻ, ഖത്തർ, ബഹ്റൈൻ എന്നീ ടീമുകളും രണ്ടാം ഗ്രൂപ്പിൽ ഇറാൻ, പാകിസ്താൻ, തായ്ലൻഡ്, ഹോേങ്കാങ് ടീമുകളും നാലാം ഗ്രൂപ്പിൽ ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ്, കസാഖ്സ്താൻ, സൗദി അറേബ്യ എന്നീ ടീമുകളുമാണ് മത്സരിക്കുന്നത്.
വനിത വിഭാഗത്തിൽ കുവൈത്ത് മത്സരിക്കുന്നില്ല. വനിത വിഭാഗത്തിൽ എ ഗ്രൂപ്പിൽ ഫിലിപ്പീൻസ്, കസാഖ്സ്താൻ, ചൈനീസ് തായ്പേയ്, ഉസ്ബകിസ്താൻ ടീമുകളും ബി ഗ്രൂപ്പിൽ തായ്ലൻഡ്, ദക്ഷിണ കൊറിയ, ഇറാൻ, ആസ്ട്രേലിയ ടീമുകളും മത്സരിക്കും. സെപ്റ്റംബർ 12 മുതൽ 19 വരെ ചൈന, ജപ്പാൻ എന്നിവിടങ്ങളിലാണ് പുരുഷവിഭാഗം ടൂർണമെൻറ് നടക്കുക. വനിത വിഭാഗം ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ നാലുവരെ ഫിലിപ്പീൻസിൽ നടക്കും.

