Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഷ്യ​ൻ ഹാ​ൻ​ഡ്​​ബാ​ൾ:...

ഏ​ഷ്യ​ൻ ഹാ​ൻ​ഡ്​​ബാ​ൾ: ഹോ​േ​ങ്കാ​ങ്ങി​നെ​തി​രെ കു​വൈ​ത്തി​ന്​ ഉ​ജ്ജ്വ​ല വി​ജ​യം

text_fields
bookmark_border
ഏ​ഷ്യ​ൻ ഹാ​ൻ​ഡ്​​ബാ​ൾ: ഹോ​േ​ങ്കാ​ങ്ങി​നെ​തി​രെ  കു​വൈ​ത്തി​ന്​  ഉ​ജ്ജ്വ​ല വി​ജ​യം
cancel
camera_alt??????? ????????????? ???????????????????? ??????????? ?????????????????? ?????????????

കു​വൈ​ത്ത്​ സി​റ്റി: 19ാമ​ത്​ ഏ​ഷ്യ​ൻ ഹാ​ൻ​ഡ്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ കു​വൈ​ത്തി​ന്​ തു​ ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ഹോ​േ​ങ്കാ​ങ്ങി​നെ​തി​രെ 42-18 സ്​​കോ​റി​ന്​ ആ​ധി​കാ​രി​ക ജ​യ​മാ​ണ്​ നീ​ല​പ്പ​ട സ് വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​റാ​ഖി​നെ​തി​രെ 25-22ന്​ ​പൊ​രു​തി ജ​യി​ച്ച കു​വൈ​ത്തി​നെ​യ​ല്ല ര ​ണ്ടാം മ​ത്സ​ര​ത്തി​ൽ ക​ണ്ട​ത്. ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ കു​വൈ​ത്ത്​ ഹോ​േ​ങ്കാ​ങ്ങി​നെ വാ​രി​ക്ക​ള​ഞ്ഞു.

ഉ​യ​ര​ക്കൂ​ടു​ത​ൽ മു​ത​ലാ​ക്കി ആ​ക്ര​മി​ച്ചു​ക​ളി​ച്ച കു​വൈ​ത്തി​നെ ത​ടു​ത്തു​നി​ർ​ത്താ​ൻ ഹോ​േ​ങ്കാ​ങ്​ താ​ര​ങ്ങ​ൾ പാ​ടു​പെ​ട്ടു. ഒ​രു​ഘ​ട്ട​ത്തി​ലും ടീ​മി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ അ​വ​ർ​ക്കാ​യി​ല്ല. ര​ണ്ട്​ ക​ളി​യും ജ​യി​ച്ച കു​വൈ​ത്ത്​ ഡി ​ഗ്രൂ​പ്പി​ൽ ഗോ​ൾ ശ​രാ​ശ​രി​യി​ൽ യു.​എ.​ഇ​ക്ക്​ പി​ന്നി​ൽ ര​ണ്ടാ​മ​താ​ണ്. മ​റ്റു​മ​ത്സ​ര​ങ്ങ​ളി​ൽ യു.​എ.​ഇ, ഇ​റാ​ൻ, ജ​പ്പാ​ൻ, സൗ​ദി എ​ന്നി​വ​ർ വി​ജ​യി​ച്ചു.

സ​ബാ​ഹ്​ അ​ൽ സാ​ലി​മി​ലെ ശൈ​ഖ്​ സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല കോം​പ്ല​ക്​​സ്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള ജ​നു​വ​രി 27ന്​ ​സ​മാ​പി​ക്കും. കു​വൈ​ത്ത്, സൗ​ദി, യു.​എ.​ഇ, ഖ​ത്ത​ർ, ബ​ഹ്​​റൈ​ൻ, ഹോ​േ​ങ്കാ​ങ്, ചൈ​ന, ഇ​റാ​ഖ്, ഇ​റാ​ൻ, ജ​പ്പാ​ൻ, ആ​സ്​​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ 13 ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മ​െൻറി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsasian handball
News Summary - asian handball-kuwait-gulf news
Next Story