ഏഷ്യൻ ഹാൻഡ്ബാൾ യോഗ്യത: കുവൈത്തിന് തോൽവി
text_fieldsകുവൈത്ത് സിറ്റി: 2020ൽ ജപ്പാനിലെ ടോക്യോവിൽ നടക്കുന്ന ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിെൻറ യോഗ്യത മത്സരത്തിൽ കുവൈത്ത് ദക്ഷിണ കൊറിയയോട് പൊരുതിത്തോറ്റു. 32നെതിരെ 36 ഗോളുകൾ നേടിയാണ് ദക്ഷിണ കൊറിയ ജേതാക്കളായത്.
ആദ്യ പകുതിയിൽ കൊറിയ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കുവൈത്ത് പ്രതിരോധിച്ച് നിന്നപ്പോൾ ഇടവേളക്കുപിരിയുേമ്പാൾ സ്കോർ 20-16 ആയിരുന്നു. രണ്ടാംപകുതിയിൽ നീലപ്പട കുറേക്കൂടി ഒത്തിണക്കം കാട്ടി. ഒപ്പത്തിനൊപ്പംനിന്ന രണ്ടാം പകുതിയിൽ രണ്ട് ഗോൾ വ്യത്യാസം കുറക്കാൻ കുവൈത്തിന് കഴിഞ്ഞെങ്കിലും ആദ്യപകുതിയുടെ ബലത്തിൽ ദക്ഷിണ കൊറിയ 36-32ന് ജയിച്ചുകയറി.
സൂപ്പർ താരങ്ങളായ മുഹമ്മദ് അൽ ഗർബലി, അലി സഖർ എന്നിവരുടെ പരിക്ക് കുവൈത്തിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബഹ്റൈൻ ഇറാനെ കീഴടക്കി. അടുത്ത മത്സരത്തിൽ ഇറാനെ നല്ല മാർജിന് തോൽപിക്കുകയും ബഹ്റൈൻ കൊറിയയെ മികച്ച മാർജിനിൽ കീഴടക്കുകയും ചെയ്താൽ സെമിയിലെത്താൻ കുവൈത്തിന് ഇനിയും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
