ഏഷ്യൻ ഗെയിംസ്; കുവൈത്തിന് സ്വർണവും വെങ്കലവും
text_fieldsടെക്ബാൾ താരങ്ങളായ ബാസൽ അഹ്‌മദും അബ്ദുൽവഹാബ് അൽ ഖത്താനും ,സ്വർണ മെഡൽ നേടിയ അബ്ദുല്ല ഷാബാന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: ജപ്പാനിൽ ആരംഭിച്ച ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് സ്വർണവും വെങ്കലവും. പുരുഷന്മാരുടെ 60 കിലോഗ്രാം കുമിതെ വിഭാഗത്തിൽ കുവൈത്ത് കരാട്ടെ താരം അബ്ദുല്ല ഷാബാൻ സ്വർണ മെഡൽ നേടി. ടെക്ബാൾ പുരുഷ ഡബിൾസ് വിഭാഗത്തിൽ കുവൈത്ത് ടീം വെങ്കല മെഡലും സ്വന്തമാക്കി. ഫൈനലിൽ ഖത്തറിന്റെ അബ്ദുൽറഹ്മാൻ അബ്ദുൽ ഹമീദിനെ 8-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഗെയിംസിൽ കുവൈത്തിന്റെ ആദ്യ കരാട്ടെ സ്വർണം ഷാബാൻ സ്വന്തമാക്കിയത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി കുവൈത്ത് ടെക്ബാൾ താരങ്ങളായ ബാസൽ അഹ്‌മദും -അബ്ദുൽവഹാബ് അൽ ഖത്താനും വെങ്കല മെഡൽ നേടി.
ജപ്പാനിലെ ഐച്ചി നഗോയയിൽ ആരംഭിച്ച ഇരുപതാമത് ഏഷ്യൻ ഗെയിംസ് ഒക്ടോബർ നാലു വരെ തുടരും. 45 രാജ്യങ്ങളിൽ നിന്നുള്ള 11,000-ത്തിലധികം കായികതാരങ്ങൾ 43 കായിക ഇനങ്ങളിലായി ഇതിൽ മത്സരിക്കുന്നു. 16 കായിക ഇനങ്ങളിലായി 120 പുരുഷ-വനിത താരങ്ങളുമായി കുവൈത്തും മൽസര രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

