ഏഷ്യൻ ഗെയിംസ്; ടെക്ബാളിൽ മുന്നേറി കുവൈത്ത്
text_fieldsഏഷ്യൻ ഗെയിംസ് ടെക്ബാൾ മത്സരത്തിൽ കുവൈത്ത് താരത്തിന്റെ പ്രകടനം
കുവൈത്ത് സിറ്റി: ജപ്പാൻ ആതിഥേയത്വം വഹിക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ ടെക്ബാൾ മൽസരത്തിൽ കുതിപ്പുമായി കുവൈത്ത്. കുവൈത്ത് ടെക്ബാൾ താരം സെയ്ദ് അൽ ഈദാൻ പുരുഷ സിംഗിൾസ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ബാസൽ അഹ്മദ് - അബ്ദുൽവഹാബ് അൽ ഖത്താൻ സഖ്യം പുരുഷ ഡബിൾസ് സെമിഫൈനലിലേക്കും മുന്നേറി.
ക്വാർട്ടർ ഫൈനലിൽ ജാപ്പനീസ് താരത്തെ 2-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അൽ ഈദാൻ സെമി യോഗ്യത നേടിയത്. പുരുഷ ഡബിൾസ് സെമിഫൈനലിൽ അഹ്‌മദും അൽ ഖത്താനും ശനിയാഴ്ച ലെബനീസ് ടീമിനെ നേരിടും.
ശനിയാഴ്ച മിക്സഡ് ഡബിൾസ് ഇനത്തിൽ കുവൈത്തിന്റെ സൽമാൻ അൽ ഇബ്രാഹിം - ഹെസ്സ അൽ ഫൈലകവി സഖ്യവും മൽസരത്തിനിറങ്ങും. ഫുട്ബാളിന്റെയും ടേബിൾ ടെന്നീസിന്റെയും ഘടകങ്ങൾ സംയോജിപ്പിക്കുന്ന ഒരു കായികവിനോദമാണ് ടെക്ബാൾ. വളവുള്ള മേശയിൽ കളിക്കുന്ന ഈ കളിയിൽ, കൈകളും കൈപ്പത്തികളും ഒഴികെയുള്ള ശരീരഭാഗങ്ങൾ ഉപയോഗിച്ചാണ് കളിക്കാർ പന്ത് കൈമാറുന്നത്. 2018 ഓഗസ്റ്റിൽ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ഇതിനെ ഔദ്യോഗിക കായിക ഇനമായി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

