ഏഷ്യൻ ഗെയിംസ്: കുവൈത്ത് ടീമിന് ആശംസ നേർന്ന് കിരീടാവകാശി
text_fieldsഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ ചൈനയിലെത്തിയ കുവൈത്ത് ടീമിന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരണം നൽകിയപ്പോൾ
കുവൈത്ത് സിറ്റി: 19ാമത് ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന കുവൈത്ത് ടീമിന് ആശംസ നേർന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. കുവൈത്തിനെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധാനംചെയ്യാൻ പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം ടീം അംഗങ്ങളോട് അഭ്യർഥിച്ചു.
ചൈനയിൽ സന്ദർശനം നടത്തുന്ന കിരീടാവകാശി ടീം അംഗങ്ങൾക്ക് സ്വീകരണവും ഒരുക്കി. പരിശീലകരുടെ പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും കുവൈത്തിലെ കായിക വികസനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
ഉപ പ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ സാദ് അൽ ബറാക്ക്, വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബർ അസ്സബാഹ്, കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അസ്സബാഹ്, എൻ.ഒ.സി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

