ഫെൻസിങ് താരം സൗമ്യയെ ആദരിച്ചു
text_fieldsഫെൻസിങ് താരം സൗമ്യക്ക് കെ.ഇ.എയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇന്ത്യൻ ഫെൻസിങ് താരം എസ്. സൗമ്യയെ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) ആദരിച്ചു. പ്രസിഡന്റ് അബ്ദുൽ കരീം സൗമ്യക്ക് എല്ലാ ആശംസകളും നേർന്നു. സംഘടനയുടെ ഉപഹാരം പ്രസിഡന്റും മറ്റു ഭാരവാഹികളും ചേർന്ന് സൗമ്യക്ക് കൈമാറി.ആക്ടിങ് സെക്രട്ടറി സുനീഷ് മാത്യു, വൈസ് പ്രസിഡന്റ് വിനോദ് കുമാർ, രക്ഷാധികാരി മധുകുമാർ, ഉപദേശക സമിതി അംഗം വിനയൻ അഴീക്കോട്, അജിത് പൊയിലൂർ, വനിത ചെയർ പേഴ്സൺ വനജ രാജൻ, വെൽഫെയർ കൺവീനർ സുധീർ, ആർട്സ് ആൻഡ് കൾചറൽ കൺവീനർ റഷീദ്, എക്സ്ക്യൂട്ടിവ് അംഗം ജയകുമാർ എന്നിവർ പങ്കെടുത്തു.

