Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏഷ്യൻ കപ്പ് ഫുട്ബാൾ...

ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത: കുവൈത്തിന് തോൽവി

text_fields
bookmark_border
Asian Cup qualifiers
cancel
camera_alt

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ഇ​ന്തോ​നേ​ഷ്യ​യെ നേ​രി​ടു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് ഇ​ന്തോ​നേ​ഷ്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ചെ​ക് കോ​ച്ച് ലാ​വി​കി​ന്റെ പ​രി​ശീ​ല​ന​ത്തി​ന് കീ​ഴി​ൽ പ്ര​തീ​ക്ഷ​യോ​ടെ ഇ​റ​ങ്ങി​യ കു​വൈ​ത്ത് ആ​ദ്യ പ​കു​തി​യി​ൽ ന​ന്നാ​യി ക​ളി​ച്ചു. ബ​ദ​ർ അ​ൽ മു​ത​വ്വ​യു​ടെ മി​ക​ച്ച പാ​സി​ൽ യൂ​സു​ഫ് നാ​സ​ർ നേ​ടി​യ ഗോ​ളി​ലൂ​ടെ കു​വൈ​ത്താ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. എ​ന്നാ​ൽ ലീ​ഡി​ന് അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​രു​ന്നി​ല്ല.

ര​ണ്ട് മി​നി​റ്റി​ന​പ്പു​റം മാ​ർ​ക് ആ​ന്റോ​ണി​യോ​യി​ലൂ​ടെ ഇ​ന്തോ​നേ​ഷ്യ ലീ​ഡ് മ​ട​ക്കി. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ലീ​ഡ് നേ​ടി​യ ഇ​ന്തോ​നേ​ഷ്യ ക​ളി​യി​ൽ പി​ടി​മു​റു​ക്കി. തി​രി​ച്ചു​വ​രാ​ൻ കു​വൈ​ത്ത് കി​ണ​ഞ്ഞു​ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​തി​രോ​ധ മ​തി​ലി​ൽ ത​ട്ടി​ത്ത​ക​ർ​ന്നു. ഭാ​ഗ്യ​വും കു​വൈ​ത്തി​നൊ​പ്പ​മാ​യി​രു​ന്നി​ല്ല. ചി​ല മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളും ഉ​ജ്ജ്വ​ല ഷോ​ട്ടു​ക​ളും നി​ർ​ഭാ​ഗ്യം കൊ​ണ്ട് അ​വ​സാ​നി​ച്ചു. ഈ​ദ് അ​ൽ റ​ഷീ​ദി​യു​ടെ ഷോ​ട്ട് ക്രോ​സ് അ​ൽ​പ വ്യ​ത്യാ​സ​ത്തി​ന് പു​റ​ത്തു​പോ​യി. അ​ഹ്മ​ദ് അ​ൽ ദാ​ഫി​രി​യു​ടെ ഷോ​ട്ട് ബാ​റി​ലി​ടി​ച്ച് മ​ട​ങ്ങി​യ​തോ​ടെ ഇ​ത് കു​വൈ​ത്തി​ന്റെ ദി​വ​സ​മ​ല്ലെ​ന്ന് തോ​ന്നി ശൈ​ഖ് ജാ​ബി​ർ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ കു​വൈ​ത്തി കാ​ണി​ക​ൾ നി​രാ​ശ​യോ​ടെ മ​ട​ങ്ങാ​ൻ എ​ഴു​ന്നേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Cup qualifierskuwait football
News Summary - Asian Cup qualifiers: Kuwait lose
Next Story