ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത; കുവൈത്ത് എ ഗ്രൂപ്പിൽ
text_fieldsകുവൈത്ത് സിറ്റി: ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻറ് രണ്ടാംഘട്ട യോഗ്യത മത്സരക്രമം പ്രഖ്യാപിച്ചു. ജോർഡൻ, ഇന്തോനേഷ്യ, നേപ്പാൾ ടീമുകൾക്കൊപ്പം കുവൈത്ത് എ ഗ്രൂപ്പിലാണ്. കുവൈത്തിലാണ് എ ഗ്രൂപ് മത്സരങ്ങൾ നടക്കുക.
ഫലസ്തീൻ, ഫിലിപ്പീൻസ്, യമൻ, മംഗോളിയ ടീമുകൾ ബി ഗ്രൂപ്പിലും ഉസ്ബെകിസ്താൻ, തായ്ലൻഡ്, മാൽഡിവ്സ്, ശ്രീലങ്ക ടീമുകൾ സി ഗ്രൂപ്പിലും ഇന്ത്യ, ഹോേങ്കാങ്, അഫ്ഗാനിസ്താൻ, കംബോഡിയ ടീമുകൾ ഡി ഗ്രൂപ്പിലും ബഹ്റൈൻ, തുർക്മെനിസ്താൻ, മലേഷ്യ, ബംഗ്ലാദേശ് ടീമുകൾ ഇ ഗ്രൂപ്പിലും കിർഗിസ്താൻ, താജികിസ്താൻ, മ്യാൻമർ, സിംഗപ്പൂർ ടീമുകൾ എഫ് ഗ്രൂപ്പിലുമാണ്.
ഓരോ ഗ്രൂപ്പിലെയും ജേതാക്കളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. 2023ൽ ചൈനയിലാണ് ടൂർണമെൻറ്. ആതിഥേയരായ ചൈന, ജപ്പാൻ, സിറിയ, ഖത്തർ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ഇറാൻ, യു.എ.ഇ, സൗദി, ഇറാഖ്, ഒമാൻ, വിയറ്റ്നാം, ലബനാൻ എന്നീ ടീമുകൾ നേരത്തെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ആകെ 24 ടീമുകളാണ് മത്സരിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

