ഏഷ്യൻ കപ്പ്; കുവൈത്ത് വനിത ഐസ് ഹോക്കി ടീം പങ്കെടുക്കും
text_fieldsകുവൈത്ത് വനിത ഐസ് ഹോക്കി ടീം
കുവൈത്ത് സിറ്റി: ബാങ്കോക്കിൽ ഞായറാഴ്ച ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ഗെയിമിൽ കുവൈത്ത് വനിത ഐസ് ഹോക്കി ടീം പങ്കെടുക്കും.
ഇറാൻ, ഇന്ത്യ, കിർഗിസ്താൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് കുവൈത്ത് കളിക്കുകയെന്ന് കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ് മേധാവി ഫഹൈദ് അൽ അജ്മി അറിയിച്ചു. ഉദ്ഘാടന ദിവസം കുവൈത്ത് കിർഗിസ്താനെ നേരിടും. ഇറാൻ, ഇന്ത്യ എന്നിവയുമായി ഏറ്റുമുട്ടും. ആദ്യ റൗണ്ടിലെ ഫലങ്ങൾ അടുത്ത റൗണ്ടിലെ മത്സരങ്ങളെ നിർണയിക്കുമെന്നതിനാൽ ശക്തമായ മത്സരത്തിന് തയാറായതായി ടീം അറിയിച്ചു.
തീവ്രപരിശീലനം നടത്തിയാണ് കുവൈത്ത് ടീം സുപ്രധാന ടൂർണമെന്റിനായി തയാറായത്. ടീമിന് സാങ്കേതികവും ഭരണപരവുമായ എല്ലാ ആവശ്യങ്ങളും സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ടൂർണമെന്റിൽ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ കളിക്കാർ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടീമിന് പബ്ലിക്ക് സ്പോർട്സ് അതോറിറ്റി വിജയാശംസകൾ നേർന്നു.