ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്; കുവൈത്തിന് രണ്ടാം മെഡൽ
text_fieldsകുവൈത്ത് സിറ്റി: ബാങ്കോക്കിൽ ആരംഭിച്ച ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് രണ്ടാം മെഡൽ. ശനിയാഴ്ച ഡിസ്കസ് ത്രോയിൽ ഇസ അൽ സാങ്കവി വെള്ളി മെഡൽ നേടി. 60.23മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയാണ് ഇസ അൽ സാങ്കവിയുടെ നേട്ടം. ഈ ഇനത്തിലെ അറബ് ചാമ്പ്യനാണ് ഇസ ഇസ അൽ സാങ്കവി.
വെള്ളിയാഴ്ച 110 മീറ്റർ ഹഡിൽസിൽ കുവൈത്തിന്റെ യാക്കൂബ് അൽ യൂഹ വെങ്കല മെഡൽ നേടിയിരുന്നു. 13.56 സെക്കൻഡിൽ 110 മീറ്റർ പിന്നീട്ടാണ് അറബ്, കുവൈത്ത് ചാമ്പ്യനായ യാക്കൂബ് അൽ യൂഹ മെഡൽ പട്ടികയിൽ കുവൈത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.
ശനിയാഴ്ച നടന്ന 800 മീറ്റർ ഓട്ടം യോഗ്യത മത്സരത്തിൽ കുവൈത്തിന്റെ ഏഷ്യൻ ചാമ്പ്യൻ ഇബ്രാഹിം അൽ ദാഫിരി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഞായറാഴ്ചയാണ് ഫൈനൽ. വനിതകളുടെ 200 മീറ്ററിൽ മത്സരിക്കാനിറങ്ങുന്ന മദാവി അൽ ഷമ്മരിയും കുവൈത്തിന്റെ പ്രതീക്ഷയാണ്. തായ്ലൻഡിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ് ഞാറയാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.