ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്: യാക്കൂബ് അൽ യൂഹക്ക് വെങ്കലം
text_fieldsയാക്കൂബ് അൽ യൂഹ
കുവൈത്ത് സിറ്റി: ബാങ്കോക്കിൽ ആരംഭിച്ച ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് ആദ്യ മെഡൽ. 110 മീറ്റർ ഹർഡ്ൽസിൽ യാക്കൂബ് അൽ യൂഹ വെങ്കല മെഡൽ നേടി. 13.56 സെക്കൻഡിൽ 110 മീറ്റർ പിന്നിട്ടാണ് അറബ്, കുവൈത്ത് ചാമ്പ്യനായ യാക്കൂബ് അൽ യൂഹ മെഡൽ പട്ടികയിൽ കുവൈത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.
ശനിയാഴ്ച കുവൈത്തിനായി ഏഷ്യൻ ചാമ്പ്യൻ ഇബ്രാഹിം അൽ ദാഫിരി 800 മീറ്റർ ഓട്ടം യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കും. ഇസ അൽ സങ്കാവി ഡിസ്കസ് ത്രോ ഫൈനലിൽ പങ്കെടുക്കും. വനിതകളുടെ 200 മീറ്റർ ഓട്ടം യോഗ്യത മത്സരങ്ങളിൽ കുവൈത്തിന്റെ മദാവി അൽ ഷമ്മരിയും ശനിയാഴ്ച ട്രാക്കിലിറങ്ങും.
ഈ മാസം 12 മുതൽ 16 വരെ തായ്ലൻഡിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ ആദ്യ മെഡലാണ് യാക്കൂബ് അൽ യൂഹ സ്വന്തമാക്കിയത്. ശനിയാഴ്ചയിലെ മത്സരങ്ങൾ തിളങ്ങി മെഡൽ പട്ടിക ഉയർത്താമെന്നാണ് കുവൈത്തിന്റെ പ്രതീക്ഷ.

