ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്;കുവൈത്തിന് മൂന്നാം മെഡൽ
text_fields800 മീറ്റർ ഓട്ടത്തിൽ വെങ്കലമെഡൽ നേടിയ ഇബ്രാഹിം
അൽ ദാഫിരി
കുവൈത്ത് സിറ്റി: തായ്ലൻഡിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മൂന്നാം മെഡൽ. ഞായറാഴ്ച 800 മീറ്റർ ഓട്ടത്തിൽ കുവൈത്തിന്റെ ഇബ്രാഹിം അൽ ദാഫിരി വെങ്കലമെഡൽ നേടി. 1.46.11 മിനിറ്റിലാണ് ദാഫിരി 800 മീറ്റർ പിന്നിട്ടത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മെഡൽനേട്ടം ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം മൂന്നായി. ശനിയാഴ്ച ഡിസ്കസ് ത്രോയിൽ ഇസ അൽ സാങ്കവി വെള്ളി മെഡൽ നേടിയിരുന്നു. 60.23 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയാണ് ഇസ അൽ സാങ്കവി രാജ്യത്തിനായി ആദ്യ വെള്ളി നേടിയത്.
വെള്ളിയാഴ്ച 110 മീറ്റർ ഹർഡ്ൽസിൽ കുവൈത്തിന്റെ യാക്കൂബ് അൽ യൂഹ വെങ്കല മെഡൽ നേടുകയുമുണ്ടായി. 13.56 സെക്കൻഡിൽ 110 മീറ്റർ പിന്നിട്ടാണ് യാക്കൂബ് അൽ യൂഹ മെഡൽപട്ടികയിൽ കുവൈത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിക്കും.

