Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏഷ്യകപ്പ് യോഗ്യത:...

ഏഷ്യകപ്പ് യോഗ്യത: കുവൈത്തിനിന്ന് അവസാന അങ്കം

text_fields
bookmark_border
ഏഷ്യകപ്പ് യോഗ്യത: കുവൈത്തിനിന്ന് അവസാന അങ്കം
cancel

കുവൈത്ത് സിറ്റി: ഏഷ്യകപ്പ് യോഗ്യത കടക്കാൻ അവസാന മത്സരത്തിന് ഇറങ്ങുന്ന കുവൈത്തിനിന്ന് ജീവന്മരണ പോരാട്ടം. നേരത്തെ പുറത്തായ സിംഗപ്പൂരാണ് എതിരാളി. ജയിച്ചാൽ മാത്രം പോര മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും യോഗ്യത നേടുക.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഹോങ്കോങ് -യു.എ.ഇ മത്സരത്തിൽ യു.എ.ഇ പരാജയപ്പെട്ടാലേ കൂൈവത്തിന് സാധ്യതയുള്ളൂ. നിലവിലെ അവസ്ഥയിൽ ഏറ്റവും കൂടുതൽ റൺറേറ്റുള്ളത് യു.എ.ഇക്കാണ്.

എന്നാൽ, വിദൂര സാധ്യതയാണേലും വമ്പൻ മാർജിനിൽ കുവൈത്ത് ജയിച്ചാൽ യു.എ.ഇയെ മറികടന്നേക്കും. ഒമാനിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ പ്രദേശിക സമയം മൂന്നുമണിക്കാണ് മത്സരം.

ഹോങ്കോങിന്​ എട്ടുവിക്കറ്റ്​ ജയം

മസ്കത്ത്​: ഏഷ്യകപ്പ്​ ക്രിക്കറ്റ്​ യോഗ്യത മത്സരത്തിൽ കുവൈത്തിനെതിരെ ഹോങ്കോങ്ങിന്​ എട്ടുവിക്കറ്റ്​ ജയം. കുവൈത്ത്​ ഒമ്പത്​ വിക്കറ്റ്​ നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്​ 14 പന്തുകൾ ബാക്കിനിൽക്കേ രണ്ട്​ വിക്കറ്റ്​ നഷ്ടത്തിൽ ലക്ഷ്യംകണ്ടു. സ്​കോർ-153/2. കുവൈത്തിന്​ വേണ്ടി മലയാളി താരം എഡ്​സൻ ഡി സിൽവ അർധ സെഞ്ച്വറി നേടി. 30 പന്തിൽനിന്ന്​ 56 റൺസാണ്​ എഡ്​സൻ നേടിയത്​. മുഹമ്മദ്​ അസ്​ലം 21 (28), ഉസ്മാൻ ഗനി 19 (23) എന്നിവരും കുവൈത്ത്​ നിരയിൽനിന്ന്​ രണ്ടക്കം കടന്നു. ഹോങ്കോങ്ങിന്​ വേണ്ടി യാസിം മുർതസ, അൽസാസ്​ ഖാൻ, ഇഹ്​സാൻ ഖാൻ എന്നിവർ രണ്ട്​ വിക്കറ്റ്​ വീതം വീഴ്ത്തി. 33 പന്തിൽനിന്ന്​ 46 റൺസെടുത്ത്​ ടീമിന്​ വിജയമൊരുക്കിയ യാസിം മുർതസയാണ്​ കളിയിലെ താരം. ഹോങ്കോങ്ങിന്‍റെ ബാബർ ഹയാത് 53 (30), നിസാകത്​ ഖാൻ 50 (43) എന്നിവർ അർധ സെഞ്ച്വറി നേടി..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cup
News Summary - ASIA CUP QUALIFYING: Last game from Kuwait
Next Story