ഏഷ്യാ കപ്പ്: കുവൈത്ത് ഗ്രൂപ്പ് എയിൽ മൽസരം ജനുവരി ഏഴു മുതൽ ഫെബ്രുവരി അഞ്ചു വരെ സൗദിയിൽ
text_fieldsകുവൈത്ത് സിറ്റി: ഏഷ്യൻ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2027-ലെ സൗദി ഏഷ്യൻ കപ്പ് ടൂർണമെൻറിെൻറ ഗ്രൂപ്പ് നിർണയിച്ചു. ജനുവരി ഏഴു മുതൽ ഫെബ്രുവരി അഞ്ചു വരെ സൗദിയിൽ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഗ്രൂപ്പ് എയിൽ ഇടം നേടി.
സൗദി അറേബ്യ, ഫലസ്തീൻ, ഒമാൻ എന്നിവരാണ് കുവൈത്തിനൊപ്പം ഈ ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പ് എ പൂർണമായും അറബ് ടീമുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. അയൽക്കാരുമായുള്ള പോരിൽ കുതിക്കാനാകുമോ എന്നതിന് അനുസരിച്ചായിരിക്കും ചാമ്പ്യൻഷിപ്പിലെ കുവൈത്തിന്റെ സാധ്യതകൾ.
24 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യങ്ങളെ ആറു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.
കുവൈത്ത്,സൗദി അറേബ്യ, ഫലസ്തീൻ, ഒമാൻ (ഗ്രൂപ്പ്-എ),ഉസ്ബകിസ്താൻ,ബഹ്റൈൻ,നോർത്ത് കൊറിയ,ജോർഡൻ (ഗ്രൂപ്പ്-ബി),ഇറാൻ,കിർഗിസ്താൻ,ചൈന (ഗ്രൂപ്പ്-സി), ആസ്ത്രേലിയ, തജികിസ്താൻ, ഇറാഖ്, സിംഗപൂർ, (ഗ്രൂപ്പ്-ഡി), സൗത്ത് കൊറിയ, യു.എ.ഇ, വിയറ്റ്നാം, ലബനാൻ/യനൻ (ഗ്രൂപ്പ്-ഇ),ജപ്പാൻ,ഖത്തർ,തായ്‍ലാൻഡ്,ഇന്തോനേഷ്യ (ഗ്രൂപ്പ്-എഫ്) എന്നിവയാണ് രാജ്യങ്ങും ഗ്രൂപ്പുകളും. സൗദി നഗരങ്ങളായ റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നിവ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

