Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യ കപ്പ് ഫുട്ബാൾ അണ്ടർ-23; കുവൈത്ത് ഇന്ന് ഈസ്റ്റ് തിമൂറിനെതിരെ
text_fieldsbookmark_border
ഈസ്റ്റ് തിമൂറിനെതിരായ മത്സരത്തിന് മുന്നോടിയായി കുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: എ.എഫ്.സി ഏഷ്യ കപ്പ് ഫുട്ബാൾ അണ്ടർ-23 ഗ്രൂപ്-എഫ് യോഗ്യത മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കം.
ആദ്യ മത്സരത്തിൽ കുവൈത്ത് ഈസ്റ്റ് തിമൂറിനെ നേരിടും. ഇറാഖും മക്കാവുവുമാണ് ഗ്രൂപ്-എഫിലെ മറ്റു ടീമുകൾ. ജാബിർ അൽ അഹ് മദ് ഇന്റർനാഷനൽ സ്റ്റേഡിയം, കുവൈത്ത് ക്ലബ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഈ മാസം 12 വരെയാണ് യോഗ്യത മത്സരങ്ങൾ. അടുത്ത വർഷം ഖത്തറിലാണ് എ.എഫ്.സി ഏഷ്യ കപ്പ് ഫൈനൽ റൗണ്ട് നടക്കുക. ഈസ്റ്റ് തിമൂറിനെതിരെ പ്രതീക്ഷയോടെയാണ് ടീം ഇറങ്ങുന്നതെന്ന് കുവൈത്ത് കോച്ച് എമിലിയോ പിക്സെ പറഞ്ഞു.
Next Story

