Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅഷീർ ഖാ​െൻറ ഖബറിടം...

അഷീർ ഖാ​െൻറ ഖബറിടം കണ്ടെത്തി പ്രാർഥന നടത്തി കെ.എം.സി.സി

text_fields
bookmark_border
അഷീർ ഖാ​െൻറ ഖബറിടം കണ്ടെത്തി പ്രാർഥന നടത്തി കെ.എം.സി.സി
cancel
camera_alt??????????? ?????? ???? ?????? ?????????? ???????? ??.??.??.?? ?????? ?????? ???? ?????? ????? ??????, ???? ??????, ???? ???????? ??????? ????????? ???????????????

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞദിവസം മരിച്ച തിരുവനന്തപുരം വർക്കല എടവവെട്ടൂർ റാത്തിക്കൽ സ്വദേശി അഷീർ ഖാൻ താജുദ്ദീ​​െൻറ (45) ഖബറിടം കണ്ടെത്തി കുവൈത്ത് കെ.എം.സി.സി വളൻറിയർമാർ പ്രാർഥന നടത്തി. ജൂൺ രണ്ടിന്​ ഫഹാഹീലിലെ താമസസ്ഥലത്ത്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ അദാൻ ആശുപത്രിയിൽ എത്തിച്ചതാണ്​ അഷീർ ഖാനെ. അഡ്​മിറ്റായതിനാൽ മുറിയിലേക്ക്​ തിരിച്ചുപോയ സുഹൃത്തുക്കൾ പിന്നീട്​ ഒരു വിവരവും ലഭിക്കാതെ ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോഴാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നുതന്നെ മരിച്ചതായും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം കുവൈത്തില്‍ ഖബറടക്കിയതായും ആശുപത്രി അധികൃതർ പറഞ്ഞത് എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കെ.എം.സി.സി ഹെൽപ് ഡെസ്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച്​ ഖബറിടം കണ്ടെത്തിയത്​. ഹൃദയാഘാതം മൂലമാണ് മരിച്ചതെങ്കിലും തുടർന്നുള്ള പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും തുടർന്ന് പെട്ടെന്ന് മറവുചെയ്യുകയായിരുന്നെന്നും അധികൃതർ അറിയിച്ചു. 

സുലൈബീകാത്ത്​ ഖബർസ്ഥാനിലാണ്​ ഖബറടക്കിയത്​. കെ.എം.സി.സി പ്രവർത്തക സമിതിയംഗങ്ങളായ അജ്മൽ വേങ്ങരയും ഷാഫി കൊല്ലവും നിലമ്പൂർ മണ്ഡലം പ്രസിഡൻറ്​ സലീം നിലമ്പൂരും മയ്യിത്ത്​ നമസ്​കരിക്കുകയും വിഡിയോ കാൾ വഴി ഖബർ ബന്ധുക്കൾക്ക്​ കാണിക്കുകയും ചെയ്​തു. ഹെൽപ് ​ഡെസ്ക് ചെയർമാൻ സുബൈർ പാറക്കടവ്​ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എന്നാൽ, അഷീറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ കൂടെവന്നവർ അവരുടെ വിവരങ്ങൾ ആശുപത്രി അധികൃതർക്ക് കൈമാറാൻ വിട്ടുപോയതിനാലാണ് മരണവിവരം അറിയിക്കാൻ സാധിക്കാതെ പോയതെന്ന്​ സൂചനയുണ്ട്​. സാധാരണ ബന്ധപ്പെട്ടവരെ അറിയിച്ച ശേഷമേ ഖബറടക്കം നടക്കാറുള്ളൂ. കോവിഡ് മരണങ്ങളിൽ പെട്ടെന്ന് സംസ്കരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അഷീറി​​െൻറ കാര്യത്തിൽ കൃത്യമായി പാലിക്കപ്പെട്ടതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsasheerkhan
News Summary - asheerkhan-kmcc-kuwait-gulf news
Next Story