'അഷാൽ' ബിസിനസ് പോർട്ടൽ ഉപയോഗപ്പെടുത്തണം
text_fieldsകുവൈത്ത് സിറ്റി: 'അഷാൽ' ബിസിനസ് പോർട്ടൽ വഴി വേതന ട്രാക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിലുടമകളോട് അഭ്യർഥിച്ചു. ശമ്പള കിഴിവുകൾ രേഖപ്പെടുത്താനും നിയമപരമായ കാരണങ്ങൾ ഉൾപ്പെടുത്താനും ഈ സംവിധാനം സഹായിക്കും.
തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് ലഭ്യമാക്കാനും തൊഴിൽ മേഖലയിലെ സുതാര്യത വർധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജനറൽ ഫയലിലോ സർക്കാർ കരാറിലോ രജിസ്റ്റർ ചെയ്തവരെയെല്ലാം ഈ സംവിധാനത്തിലൂടെ തൊഴിൽദാതാക്കൾക്ക് നിരീക്ഷിക്കാം.ശമ്പളം കൈമാറാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കാനും അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യാനും പോർട്ടലില്‍ സൗകര്യമുണ്ട്.
തൊഴിലാളികൾക്കും അവരുടെ വേതനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാനുള്ള സൗകര്യം ലഭ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

