ആസിയാൻ ഉച്ചകോടി; കുവൈത്ത് പ്രതിനിധിയായി ഡെപ്യൂട്ടി വിദേശ മന്ത്രി
text_fieldsജക്കാർത്തയിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഡെപ്യൂട്ടി വിദേശമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: ഇന്തോന്യേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ചൊവ്വാഴ്ച ആരംഭിച്ച, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനമായ ആസിയാൻ ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധിയായി ഡെപ്യൂട്ടി വിദേശമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത അദ്ദേഹം, നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള അവസരങ്ങളാണ് ഇത്തരം പൊതുവേദികളെന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം തെക്കുകിഴക്കൻ ഏഷ്യയിലെ സൗഹൃദ-സഹകരണ ഉടമ്പടിയിൽ കുവൈത്ത് ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

