കല കുവൈത്ത് ‘എന്റെ കൃഷി’ പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsകല കുവൈത്ത് ‘എന്റെ കൃഷി’ പുരസ്കാര വിതരണ ചടങ്ങ് സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് ‘എന്റെ കൃഷി 2022-23’ സീസണിന്റെ പുരസ്കാരദാന ചടങ്ങ് അബുഹലീഫ കലാ സെന്ററിൽ സംഘടിപ്പിച്ചു. കർഷക മിത്ര പുരസ്കാരം ജയകുമാറിന് കല കുവൈത്ത് സെക്രട്ടറി സി. രജീഷ് സമ്മാനിച്ചു. കർഷക പ്രതിഭ പുരസ്കാരം രാജൻ തോട്ടത്തിലിന് പ്രസിഡന്റ് ശൈമേഷ് കെ.കെ കൈമാറി. കർഷക മിത്ര പുരസ്കാരം ബിനോയ് ഫിലിപ്പിന് കല ട്രഷറർ അജ്നാസ് മുഹമ്മദും സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കല കുവൈത്ത് കേന്ദ്ര മേഖല ഭാരവാഹികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും എന്റെ കൃഷി സംഘാടക സമിതി അംഗങ്ങളും കൈമാറി.
കല കുവൈത്ത് ‘എന്റെ കൃഷി’ പുരസ്കാര വിതരണ ചടങ്ങ് സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്യുന്നു
കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി പ്രജോഷ് തേറയിൽ സ്വാഗതം പറഞ്ഞു. എന്റെ കൃഷി ജനറൽ കൺവീനർ കെ.വി. നവീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ ആശംസ നേർന്നു. അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി.
പുരസ്കാര വിതരണ ഹാളിൽ അബുഹലീഫ മേഖല കമ്മിറ്റി പച്ചക്കറി കടയും ഒരുക്കുകയുണ്ടായി. കുവൈത്തിലെ മലയാളികളിൽ കാര്ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കുട്ടികളിലും മുതിർന്നവരിലും കാർഷിക സംസ്കാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കല കുവൈത്ത് മത്സരം സംഘടിപ്പിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

