അധിനിവേശകാല ചിത്രങ്ങളുമായി ആർട്ടിസ്റ്റുകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യ ചരിത്രത്തിൽ മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിച്ച ഇറാഖ് അധിനിവേശത്തിന്റെ ഓർമകൾ വരകളും, ചിത്രങ്ങളുമായി പുതിയ കാലത്തെ ഓർമിപ്പിച്ച് കുവൈത്ത് വിഷ്വൽ ആർട്ടിസ്റ്റുകൾ. രാജ്യത്തെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിൽ കുവൈത്ത് ജനതയുടെ വീരകൃത്യങ്ങളും അധിനിവേശ സേനയുടെ പ്രവൃത്തികളും ആളുകളെ ഓർമിപ്പിക്കുന്നതാണ് ഇവരുടെ രചനകൾ. തങ്ങളുടെ സൃഷ്ടികളും ചിന്തകളും പരസ്പരം പങ്കുവെച്ചും ആശയങ്ങൾ കൈമാറിയും ഇവർ രാജ്യത്തിന്റെ വിമോചന വാർഷികം അനുസ്മരിക്കുന്നു.
അധിനിവേശത്തിന്റെ ഭയാനകമായ സ്വഭാവം ആ കാലഘട്ടവുമായി ബന്ധപ്പെട്ട കലയെ ഇരുണ്ടതും വൈകാരികവുമാക്കിയതായി ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആർട്സിലെ വിഷ്വൽ ആർട്ടിസ്റ്റും െലക്ചററുമായ അൻബർ വലീദ് പറഞ്ഞു. വിമോചനത്തിനുശേഷം ഈ സമീപനം മാറി. അതേസമയം, രാജ്യത്തോടുള്ള വിശ്വസ്തത വർധിപ്പിക്കാൻ അധിനിവേശം സഹായിച്ചെന്നും, തന്റെ കലകളിൽ അത് പ്രതിഫലിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തുകാർ കടന്നുപോയ വേദനജനകമായ അനുഭവം ചിത്രീകരിക്കുന്നതിൽ കലാപ്രസ്ഥാനം വലിയ പങ്കുവഹിക്കുന്നതായും അൻബർ സൂചിപ്പിച്ചു.
1991ൽ കുവൈത്തിൽ നടന്ന ‘ഫെബ്രുവരി 26: വേദനയും പ്രതീക്ഷയും’ എന്ന പേരിലുള്ള എക്സിബിഷനിൽ പങ്കെടുത്തിരുന്നതായി ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആർട്സ് ടീച്ചിങ് സ്റ്റാഫിലെ അംഗം വലീദ് സരബ് ഓർമിച്ചു. വേദനജനകമായിരുന്ന തടവുകാലത്തെ പ്രതിഫലിപ്പിക്കുന്ന 14 കലാസൃഷ്ടികൾ അതിൽ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

