ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: ഗൾഫ് റെഡ് ക്രസന്റ് സമ്മേളനം കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എ.ഐ) കുറിച്ചുള്ള ആദ്യത്തെ ഗൾഫ് റെഡ് ക്രസന്റ് സമ്മേളനം കുവൈത്തിൽ നടക്കും. ജി.സി.സി ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ശൈഖ് ജാബിർ അൽ അഹ്മദ് കൾചറൽ സെന്ററിലാണ് സമ്മേളനമെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മഖാമിസ് പറഞ്ഞു. ഒക്ടോബർ 23ന് നടക്കുന്ന ഗൾഫ് റെഡ് ക്രസന്റ് ദിനത്തോടനുബന്ധിച്ചാണ് സമ്മേളനം.
ഗൾഫ്, ഗൾഫ് ഇതര മേഖലകളിലെ വിദഗ്ധരും അന്താരാഷ്ട്ര മാനുഷിക സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. മാനുഷിക പ്രവർത്തനങ്ങളിൽ എ.ഐ ഉപയോഗിക്കൽ, മാനുഷിക നവീകരണത്തിനും പാൻ-ഗൾഫ് സഹകരണത്തിനുമുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കൽ തുടങ്ങിയവയുടെ പ്രധാനവേദിയായി സമ്മേളനം മാറുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

