ബാർകോഡിൽ കൃത്രിമം കാണിച്ച പ്രവാസി അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: ഉൽപന്ന ബാർകോഡുകളിൽ കൃത്രിമം കാണിച്ച പ്രവാസി അറസ്റ്റിൽ. ഹവല്ലി പ്രദേശത്തെ ഷോപ്പിങ് സെന്റർ അധികൃതരാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതി വിലകുറഞ്ഞ ഒരു വസ്തുവിന്റെ ബാർകോഡ് എടുത്ത് വിലയേറിയതിന് പകരം വെച്ച് തട്ടിപ്പ് നടത്തുന്നതിനിടെ പിടിയിലാവുകയായിരുന്നു.
സാധനങ്ങൾ വാങ്ങിയ ശേഷം പ്രതി ബിൽ അടക്കാനെത്തിയപ്പോൾ ഷോപ്പിങ് സെന്റർ ജീവനക്കാരന് ഉൽപന്നത്തിന്റെ വിലയിൽ സംശയം തോന്നുകയായിരുന്നു. വില തെറ്റാണെന്ന് പ്രവാസിയെ അറിയിക്കുകയും ചെയ്തു. എന്നാൽ, അയാൾ ഒന്നും അറിയില്ലെന്ന് പറഞ്ഞു. ഇതോടെ സുരക്ഷാസംഘം നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് വില മാറ്റം വരുത്തിയതായി തെളിയുകയായിരുന്നു. പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും മോഷണക്കുറ്റം ചുമത്തുകയും ചെയ്തു.

