വരയുടെ പാഠങ്ങൾ പകർന്ന് ഇനാസ്ക് ‘ആർട്ട് വർക്ക്ഷോപ്’
text_fieldsഇനാസ്ക് ‘ആർട്ട് വർക്ക്ഷോപ്പിൽ പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റുകളുമായി
കുവൈത്ത് സിറ്റി: കുവൈത്തിലെ ആർട്ടിസ്റ്റുകളുടെ കലാസംഘടനയായ ഇന്റർനാഷനൽ ആർട്ടിസ്റ്റ് സ്പേസ് കുവൈത്ത് (ഇനാസ്ക്) കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ചാർക്കോൾ ‘ആർട്ട് വർക്ക്ഷോപ്’ സംഘടിപ്പിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന വർക്ക്ഷോപ്പിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു.
ചിത്രകലയിൽ താൽപര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും, ചാർക്കോൾ മീഡിയത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ അവസരം ഒരുക്കുകയുമായിരുന്നു ലക്ഷ്യം. പ്രശസ്ത ആർട്ടിസ്റ്റ് അവിനേഷ് നയിച്ച വർക്ക്ഷോപ്പിൽ സ്കെച്ച് ചെയ്യൽ, ഷേഡിങ്, ടോണിങ്, കാമ്പോസിഷൻ തുടങ്ങിയ ചാർക്കോൾ ഡ്രോയിങ്ങിന്റെ പ്രധാന സാങ്കേതികതകൾ പരിചയപ്പെടുത്തി. കലാരംഗത്ത് പുതുതായി ഇടംനേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും വർക്ക്ഷോപ് പ്രയോജനമായി.
ഇനാസ്ക് പ്രസിഡന്റ് ആർട്ടിസ്റ്റ് സുനിൽ കുളനട അധ്യക്ഷതവഹിച്ചു. സെക്രട്ടറി ശ്രീകുമാർ വല്ലന സ്വാഗതവും. ട്രഷറർ ശിവകുമാർ തിരുവല്ല നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ഹരി ചെങ്ങന്നൂർ, സുനിൽ പൂക്കോട്, ജെസ്നി ഷമീർ എന്നിവർ നേതൃത്വം നൽകി. കലാസ്നേഹികൾക്കായി കൂടുതൽ സൃഷ്ടിപരമായ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കുമെന്ന് ഇനാസ്ക് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

