കല കുവൈത്ത് പെനാൽറ്റി ഷൂട്ടൗട്ട്: മംഗഫ് ഡി യൂനിറ്റ് ജേതാക്കൾ
text_fieldsകല കുവൈത്ത് അബുഹലിഫ മേഖല കമ്മിറ്റി കല അംഗങ്ങൾക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ടിൽ ജേതാക്കളായ മംഗഫ് ഡി യൂനിറ്റ് ടീം
കുവൈത്ത് സിറ്റി: ഫുട്ബൾ ലോകകപ്പിന് സ്വാഗതമേകി കല കുവൈത്ത് അബുഹലിഫ മേഖല കമ്മിറ്റി കല അംഗങ്ങൾക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ടിൽ മംഗഫ് ഡി യൂനിറ്റ് ജേതാക്കളായി.
ഫൈനലിൽ മംഗഫ് യൂനിറ്റിനെയാണ് അവർ കീഴടക്കിയത്. അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂനിറ്റുകളെ പ്രതിനിധീകരിച്ച് 32 ടീമുകൾ മാറ്റുരച്ചു. മംഗഫ് ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി. മേഖല പ്രസിഡന്റ് വിജുമോൻ അധ്യക്ഷത വഹിച്ചു.
കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് കെ. ശൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, കായികവിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ഷൈജു ജോസ് സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
ലോകകപ്പ് ട്രോഫിയുടെ വമ്പൻ കട്ടൗട്ടും ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ ടീമുകളുടെ പതാകകളും അർജന്റീന ബ്രസീൽ ആരാധകരുടെ ഫ്ലക്സുകളും ആവേശമേകി. ടി.വി. ഹിക്മത്ത്, ഷാഫി എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.