കല കുവൈത്ത് നിയമ ബോധവത്കരണ ക്ലാസ്
text_fieldsകല കുവൈത്ത് നിയമ ബോധവത്കരണ ക്ലാസ് ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ, നോർക്ക റൂട്ട്സുമായി സഹകരിച്ച് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷതവഹിച്ചു. ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ തൊഴിൽ നിയമങ്ങൾ, താമസ നിയന്ത്രണങ്ങൾ, പ്രസക്തമായ മറ്റു നിയമപരമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച് നോർക്ക ലീഗൽ കൺസൾട്ടന്റ് അഡ്വ. രാജേഷ് സാഗർ ക്ലാസ് എടുത്തു. പരിപാടിയിൽ ഉയർന്നുവന്ന സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഫഹാഹീൽ മേഖല പ്രസിഡന്റ് വിജയകുമാർ മോഡറേറ്ററായി.
ജോ. സെക്രട്ടറി പ്രവീൺ പി.വി. അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് വേദിയിൽ സന്നിഹിതനായിരുന്നു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

