കല(ആർട്ട്) കുവൈത്ത് ‘നിറം 2024’ സമ്മാന വിതരണം നടത്തി
text_fieldsകല(ആർട്ട്) കുവൈത്ത് ‘നിറം 2024’ ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് ശിശുദിനത്തോടനുബന്ധിച്ചു കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ഡിസംബർ ആറിന് സംഘടിപ്പിച്ച ‘നിറം 2024’ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്നു. കുവൈത്ത് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. മുസ്തഫ അൽ-മൊസാവി ഉദ്ഘാടനം ചെയ്തു.
കല (ആർട്ട്) കുവൈത്ത് ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി. ശിവകുമാർ അധ്യക്ഷത വഹിച്ചു. നിറം-2024 പ്രോഗ്രാം റിപ്പോർട്ടിങ് പി.ഡി. രാകേഷും മൂല്യനിർണയ വിശകലനം ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണനും നിർവഹിച്ചു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ, ഗോസ്കോർ ലേണിങ് ഹെഡ് ഓഫ് സെയിൽസ് ജഗക് കിഷോർ, നിറം കോഓഡിനേറ്റർ വി.പി. മുകേഷ് എന്നിവർ സംസാരിച്ചു. ഓർഗൻ ട്രാൻസ്പ്ലാേന്റഷൻ കൺസൾറ്റൻറ് ഡോ. ഫരീദ സന്നിഹിതയായിരുന്നു. കല (ആർട്ട്) ജോയന്റ് കൺവീനർ സിസിത ഗിരീഷ് നന്ദി പറഞ്ഞു.
വിധികർത്താക്കളായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് കുമാർ, മുകുന്ദൻ പളനിമല എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനം അമേരിക്കൻ ടൂറിസ്റ്റർ പ്രതിനിധി ഹബീബ് ആദ്യ കോപ്പി ജ്യോതി ശിവകുമാറിന് നൽകി നിർവഹിച്ചു.കല (ആർട്ട്) കുവൈത്ത് സ്ഥാപകാംഗം ഹസൻ കോയ, ജോണി കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അനീച്ച, നമിത എന്നിവർ അവതാരകരായി.
ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ (ഒന്നാം സ്ഥാനം), ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സാൽമിയ (രണ്ടാം സ്ഥാനം), ഐ.എസ് ഭാരതീയ വിദ്യാഭവൻ അബ്ബാസിയ (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനായുള്ള സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ നേടി.
വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത സമ്മാനങ്ങൾ ആഷ്ക യശ്പാൽ, അനിക മുറത്തുവിളാകത്ത്, ഡിംപിൾ കാത്രി, ഗൗരി കൃഷ്ണ ജിനു, ഒനേഗ വില്യം (ഒന്നാം സ്ഥാനം), സായിദ് ഇബ്രാഹിം ഷാജി, മോഴിശികരൻ ദിനകരൻ, ഷർവാണി രോഹിത് പഞ്ചൽ, ആയിഷ മിധ, കാവ്യ അശുതോഷ് പഞ്ചൽ, ടിയാര ഡിക്രൂസ്, ജെസീക്ക മേരി ഡയസ്, ജലാലുദ്ദീൻ അക്ബർ (രണ്ടാം സ്ഥാനം), പ്രാർഥന നീരജ് പിള്ള, എൽസ റോസ് സെബാസ്റ്റ്യൻ, അദ്വിക് പ്രദീപ് കുമാർ, ധ്യാൻ കൃഷ്ണ, സച്ചിൻ കോലാഞ്ചി, ഡാനിയൽ സഞ്ജു പോൾ, കെസിയ തോമസ്, അക്ഷയ് രാജേഷ്, ഏയ്ഞ്ചല അനിൽസൺ (മൂന്നാം സ്ഥാനം) എന്നിവർ നേടി.
സന്ദർശകർക്കും രക്ഷിതാക്കൾക്കുമായുള്ള ഓപൺ കാൻവാസ് പെയിന്റിങ്ങിൽ അന്വേഷ ബിശ്വാസ്, മിഷിദ മനാഫ്, ദീപ പ്രവീൺ കുമാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആർട്ടിസ്റ്റ് എം.വി. ജോണിന്റെ പേരിലുള്ള പ്രത്യേക പുരസ്കാരം ഓപൺ കാൻവാസിൽ ബദറുന്നീസ മുഹമ്മദ് നേടി. കല (ആർട്ട്) കുവൈത്ത് ഭാരവാഹികളായ സുനിൽ കുമാർ, റിജോ, വിഷ്ണു, ശരത്, മുസ്തഫ, പ്രിൻസ്, സോണിയ, ഷൈജിത്, കനകരാജ്, അനിൽ, സന്തോഷ്, ലിജോ, ഗിരീഷ്, അഷ്റഫ്, ജയേഷ്, ശാലിനി, പ്രജീഷ്, പ്രവീൺ, രാഹുൽ, സലിം, പ്രബീഷ്, രശ്മി, ഷൈനി, തീർത്ഥ, ബിന്ദു, ജീവ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

