കല കുവൈത്ത് ഇ.കെ.നായനാർ അനുസ്മരണം
text_fieldsകല കുവൈത്ത് ഇ.കെ.നായനാർ അനുസ്മരണത്തിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സംസാരിക്കുന്നു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് ഇ.കെ.നായനാർ അനുസ്മരണം മംഗഫ് കല സെന്ററിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റ് അൻസാരി കടക്കൽ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മണിക്കുട്ടൻ അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു. ടി.വി. ഹിക്മത്ത്, കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം സി.രജീഷ് എന്നിവർ നായനാരെ അനുസ്മരിച്ച് സംസാരിച്ചു.
ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി കുവൈത്ത് മുൻ ജനറൽ സെക്രട്ടറി ആഞ്ജലിറ്റ രമേശിന് ചടങ്ങിൽ കലയുടെ സ്നേഹപഹാരം കൈമാറി. കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും , ജോയിന്റ് സെക്രട്ടറി പി.വി.പ്രവീൺ നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, കല ഫഹാഹീൽ മേഖല സെക്രട്ടറി ബിജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

