Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത് വാർഷിക...

കല കുവൈത്ത് വാർഷിക പ്രതിനിധി സമ്മേളനം 27ന്

text_fields
bookmark_border
കല കുവൈത്ത് വാർഷിക പ്രതിനിധി സമ്മേളനം 27ന്
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്തി​ന്റെ 44ാമ​ത് വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ഈ ​മാ​സം 27ന് ​ന​ട​ക്കും. അ​സ്പി​യ​ർ സ്കൂ​ൾ അ​ബ്ബാ​സി​യ ഷ​ട്ടി​ൽ കോ​ർ​ട്ട് ഹാ​ളി​ൽ സ​മ്മേ​ള​നം ഡോ. ​രാ​ജ ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​വൈ​ത്തി​ലെ നാ​ലു മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 83 യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളും നാ​ലു മേ​ഖ​ല പ്ര​തി​നി​ധി സ​മ്മേ​ള​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം ഒ​രു​ങ്ങു​ന്ന​ത്.

നാ​ലു മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​യി 308 പ്ര​തി​നി​ധി​ക​ളും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തി​ന്റെ ന​ട​ത്തി​പ്പി​ന് സി.​കെ. നൗ​ഷാ​ദ് ചെ​യ​ർ​മാ​നും ജ്യോ​തി​ഷ് ചെ​റി​യാ​ൻ വൈ​സ് ചെ​യ​ർ​മാ​നും ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി ക​ൺ‌​വീ​ന​റു​മാ​യ വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. അ​ബ്ബാ​സി​യ ക​ല സെ​ന്റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ശൈ​മേ​ഷ് അ​നു​ശോ​ച​ന​വും അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി വി​ശ​ദീ​ക​ര​ണം ന​ൽ​കി. ക​ല കു​വൈ​ത്ത് ട്ര​ഷ​റ​ർ അ​ജ്നാ​സ്, അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ന​വീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി.​കെ. നൗ​ഷാ​ദ് ന​ന്ദി പ​റ​ഞ്ഞു.

മാ​ത്യു ജോ​സ​ഫ് (സ്റ്റേ​ജ്), ശ്രീ​ജി​ത്ത് (പ​ബ്ലി​സി​റ്റി), ഗോ​പ​കു​മാ​ർ (ഭ​ക്ഷ​ണം), ശ്രീ​ജി​ത് ആ​ർ.​ഡി.​ബി (വ​ള​ന്റി​യ​ർ), സ​ണ്ണി സൈ​ജേ​ഷ് (സ്വാ​ഗ​ത​ഗാ​നം), മ​നു തോ​മ​സ് (ഫി​നാ​ൻ​സ്) തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ബ്‌​ക​മ്മി​റ്റി​ക​ൾ​ക്കും യോ​ഗം രൂ​പം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwaitAnnual Conference
News Summary - Art Kuwait Annual Representative Conference on 27
Next Story