കല (ആർട്ട്) ശിശുദിന ചിത്രരചന മത്സരം ഓൺലൈനിൽ
text_fieldsകുവൈത്ത് സിറ്റി: കല (ആർട്ട്) ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘നിറം 2023’ ചിത്രരചന മത്സരം നവംബർ 10ന് ഓൺലൈനായി നടക്കും. രണ്ടുമണിക്ക് മത്സരം ആരംഭിക്കും.
2005 മുതൽ സംഘടിപ്പിച്ചുവരുന്ന പരിപാടിയുടെ 19ാം വാർഷികമാണ് ഈ വർഷം. പൊതുപരിപാടികൾക്ക് നിയന്ത്രണം വന്ന പശ്ചാത്തലത്തിലാണ് മത്സരം ഓൺലൈനിൽ ആക്കിയതെന്ന് സംഘാടകർ വ്യക്തമാക്കി. അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് മത്സരം.
എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെ, രണ്ടാം ക്ലാസ് മുതൽ നാല് വരെ, അഞ്ചാം ക്ലാസ് മുതൽ ഏഴ് വരെ, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ എന്നിങ്ങനെ ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം.
ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും ഉണ്ടായിരിക്കും. മത്സര സമയം രണ്ടു മണിമുതൽ നാലു വരെയാണ്. 4.30 വരെ ഡ്രോയിങ്സ് അപ്ലോഡ് ചെയ്യാം. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വിഷയം വെബ്സൈറ്റിലൂടെയും ഇ-മെയിലിലൂടെയും പ്രസിദ്ധപ്പെടുത്തും. കുവൈറ്റിലെ പ്രഗത്ഭ ആർട്ടിസ്റ്റുകൾ മത്സരം നിയന്ത്രിക്കും.
പങ്കെടുക്കുന്നവർക്ക് ഈ മാസം ഒമ്പതുവരെ www.kalakuwait.net വെബ്സൈറ്റിൽ അപേക്ഷിക്കാം. ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയമാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. വിവരങ്ങൾക്ക്: 97959072, 66015466, 66114364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

