മയക്കുമരുന്നും ആയുധങ്ങളുമായി പിടിയിൽ
text_fieldsപിടിച്ചെടുത്ത ആയുധങ്ങളും മയക്കുമരുന്നും
കുവൈത്ത് സിറ്റി: മയക്കുമരുന്നും ആയുധങ്ങളുമായി ഒരാളെ മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ലോക്കൽ കൺട്രോൾ ഡിപ്പാർട്മെന്റ് പിടികൂടി.
200 ഗ്രാം ഹഷീഷ്, നിരോധിത ഗുളികകൾ, ഷാബു, വിവിധതരം തോക്കുകൾ, വെടിമരുന്ന് എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് വ്യാപാരികൾക്കും ഡീലർമാർക്കുമെതിരായ സുരക്ഷ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

