വ്യാജരേഖകൾ ചമച്ച കേസിൽ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വ്യാജ ഔദ്യോഗിക രേഖകൾ ചമച്ചുവെന്ന സംശയത്തെത്തുടർന്ന് കുവൈത്ത് പബ്ലിക്ക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥനെ പബ്ലിക്ക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. കൈക്കൂലി, വ്യാജരേഖ ചമക്കൽ, അധികാര ദുർവിനിയോഗം, സാമ്പത്തിക വഞ്ചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർ നടപടികൾക്കായി ഇദ്ദേഹത്തെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്ന് നസഹ അറിയിച്ചു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്റെ കീഴില്‍ രാജ്യത്ത് അഴിമതിവിരുദ്ധ നടപടി ശക്തമായി തുടർന്നുവരുകയാണ്. സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി വിവരങ്ങള്‍ നസഹയെ അറിയിക്കുന്നതിന് നിരന്തരം ബോധവത്കരണവും നടത്തിവരുന്നുണ്ട്.

