Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​ഷീ​ഷു​മാ​യി...

ഹ​ഷീ​ഷു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

text_fields
bookmark_border
arrest-immoral traffic
cancel

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്നാ​യ ഹ​ഷീ​ഷു​മാ​യി യാ​ത്രി​ക​നെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടി. അ​റ​ബ് രാ​ജ്യ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ ട​ർ​മി​ന​ൽ-5​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച ഇ​യാ​ളി​ൽ​നി​ന്ന് 28 ഹ​ഷീ​ഷ് ക​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷാം​പൂ ബോ​ക്സു​ക​ളി​ൽ തി​രി​ച്ച​റി​യാ​ത്ത​വ​ണ്ണം ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹ​ഷീ​ഷ്. അ​റ​ബ് ദേ​ശ​ത്തു​നി​ന്നു​ള്ള ആ​ളാ​ണ് യാ​ത്ര​ക്കാ​ര​ൻ.

പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ ജീ​വ​ന​ക്കാ​രെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭി​ന​ന്ദി​ച്ചു. ക​സ്റ്റം​സ് ജീ​വ​ന​ക്കാ​രു​ടെ ജാ​ഗ്ര​ത​ക്കും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും ന​ന്ദി​യും ആ​ശം​സ​ക​ളും അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന്, ക​ള്ള​ക്ക​ട​ത്ത് എ​ന്നി​വ​യെ നേ​രി​ടു​ന്ന​തി​ൽ പ​രി​ശ്ര​മം തു​ട​രാ​ൻ ജീ​വ​ന​ക്കാ​രോ​ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportHashishArrest
News Summary - Arrested at airport with Hashish
Next Story