തദ്ദേശീയ കൃഷി ഉൽപന്നങ്ങൾ ജംഇയ്യകളിലെത്തിക്കാൻ സംവിധാനമൊരുക്കും
text_fieldsrepresentative image
കുവൈത്ത് സിറ്റി: കുവൈത്തിൽ തദ്ദേശീയ കൃഷി ഉൽപന്നങ്ങൾ ജംഇയ്യകളിലെത്തിക്കാൻ സ്ഥിരം സംവിധാനമൊരുക്കും. കാർഷിക മത്സ്യവിഭവ അതോറിറ്റിയും സാമൂഹികക്ഷേമ മന്ത്രാലയവും ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തി. വിളവെടുത്ത് കാലതാമസം കൂടാതെ സഹകരണ സംഘങ്ങളിൽ എത്തിക്കാനാണ് സംവിധാനം ആലോചിക്കുന്നത്. ഫാർമേഴ്സ് യൂനിയനും ജോയൻറ് സ്റ്റോക്ക് കമ്പനിയും രൂപവത്കരിക്കുന്നത് പരിഗണനയിലുണ്ട്. കൃഷി ഉൽപന്നങ്ങൾ വിൽപന സ്ഥലത്ത് എത്തുന്നതിലെ കാലതാമസം ഗുണമേന്മയെ ബാധിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
പഴങ്ങളും പച്ചക്കറികളും ഫ്രഷ് ആവുന്നത് ഉപഭോക്താക്കൾക്കും പ്രയോജനകരമാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പഴം, പച്ചക്കറി ഉൽപന്നങ്ങളാണ് കുവൈത്ത് വിപണിയിൽ വലിയ പങ്കും. തദ്ദേശീയ കർഷകർ പ്രതിസന്ധി അനുഭവിക്കുന്നതായും പരാതിയുണ്ട്. പലരും കൃഷി ഉപേക്ഷിക്കാൻ തയാറെടുക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
പരിസ്ഥിതിക്ക് കൂടി പ്രയോജനം ചെയ്യുന്ന തദ്ദേശീയ കൃഷിയെ സർക്കാർ പ്രോത്സാഹനം നൽകി നിലനിർത്തണമെന്നാണ് ആവശ്യം. നിലവിൽ ഇടനിലക്കാരുടെ ചൂഷണവും കർഷകരെ വലക്കുന്നു. കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. ചെക്ക് തുക ലഭിക്കാൻ കാലതാമസം നേരിടുന്നതായും കർഷകർ പറയുന്നു. സർക്കാർ മുൻകൈയിൽ പ്രത്യേക കമ്പനി രൂപവത്കരിക്കുന്നതോടെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

