അമീരി ഗാർഡിനെ പ്രശംസിച്ച് സൈനിക മേധാവി
text_fieldsചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ബന്ദർ അൽ മെസിയാൻ അമീരി ഗാർഡ് ആസ്ഥാനത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെയും അതിന്റെ നേതൃത്വത്തെയും പ്രതിരോധിക്കുന്നതിൽ അമീരി ഗാർഡ് വഹിക്കുന്ന പങ്കിനെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മെസിയാൻ പ്രശംസിച്ചു. അമീരി ഗാർഡ് ആസ്ഥാനം സന്ദർശിച്ച അൽ മെസിയാൻ അമീറും സായുധ സേനയുടെ പരമോന്നത കമാൻഡറുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനോടുള്ള കടമകളിൽ അചഞ്ചലരും ജാഗ്രതയും പുലർത്താൻ അംഗങ്ങളോട് ആവശ്യപ്പെട്ടു. അമീരി ഗാർഡ് ഏറ്റെടുക്കുന്ന ചുമതലകളെക്കുറിച്ചും ഗാർഡിലെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും അധികൃതർ അൽ മെസിയാനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

