ആർമി ചീഫ് സൈനിക യൂനിറ്റുകൾ പരിശോധിച്ചു
text_fieldsആർമി ചീഫ് ഓഫ് സ്റ്റാഫ് എയർ
മാർഷൽ ബന്ദർ അൽ മാസിൻ
കുവൈത്ത് സിറ്റി: ആർമി ചീഫ് ഓഫ് സ്റ്റാഫ് എയർ മാർഷൽ ബന്ദർ അൽ മാസിൻ സൈനിക യൂനിറ്റുകളും സൈറ്റുകളും പരിശോധിച്ചു. ഏറ്റവും ഉയർന്ന ജാഗ്രതയും സന്നദ്ധതയും നിലനിർത്തേണ്ടതിന്റെ ആവശ്യകത പരിശോധനാ സന്ദർശനവേളയിൽ ബന്ദർ അൽ മാസിൻ സൂചിപ്പിച്ചു.
രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നതിനുള്ള കഠിനാധ്വാനം തുടരേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. വിവിധ സേനാവിഭാഗങ്ങളിലെ അംഗങ്ങൾ നടത്തുന്ന സുരക്ഷാശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചതായും സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

