‘അമ്മക്കായി ഒരു മരം’ പദ്ധതി; വൃക്ഷത്തൈകൾ നട്ട് ആംസ് ഫോർ യു
text_fieldsഅബ്രാജ് പാർക്കിൽ അംബാസഡർ പരമിത ത്രിപതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ആംസ് ഫോർ യുമായി സഹകരിച്ച് അദൈലിയ ബ്ലോക്ക് 4-ലെ അബ്രാജ് പാർക്കിൽ വൃക്ഷത്തൈകൾ നട്ടു. ‘അമ്മയ്ക്കായി ഒരു മരം’ പദ്ധതി പ്രചാരണ ഭാഗമായുള്ള പരിപാടി അംബാസഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്തു.
പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിൽ ജനപങ്കാളിത്തത്തിനുള്ള പ്രാധാന്യം അംബാസഡർ ചൂണ്ടികാട്ടി. ഹരിതാഭമാർന്നതും ആരോഗ്യകരവുമായ പൊതു ഇടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തുടർശ്രമങ്ങളെ അംബാസഡർ പ്രോത്സാഹിപ്പിച്ചു.
‘കിപ്കോ’യിലെ സീനിയർ മാനേജർ മിഷാരി അബ്ദുൽ അസീസ് അൽ ദുഹൈമും ചടങ്ങിൽ പങ്കെടുത്തു. ആംസ് ഫോർ യുവിനൊപ്പം കുവൈത്തിലെ 30 ഓളം വിവിധ കൂട്ടായ്മകളും ഈ സംരംഭത്തിൽ പങ്കുചേർന്നു. പദ്ധതിയുടെ ഭാഗമായി കുവൈത്തിലെ അഞ്ച് പാർക്കുകളിൽ 500 ഓളം വൃക്ഷത്തൈകൾ നടുമെന്ന് ആംസ് ഫോർ യു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

