Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംസ് ഫോർ യു പത്താം വാർഷികവും പൊതുയോഗവും

text_fields
bookmark_border
ആംസ് ഫോർ യു പത്താം വാർഷികവും പൊതുയോഗവും
cancel
camera_alt

ആംസ് ഫോർ യു വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ

കുവൈത്ത് സിറ്റി: ആംസ് ഫോർ യു പത്താം വാർഷികവും പൊതുയോഗവും സംഘടിപ്പിച്ചു. യോഗത്തിൽ സംഘടന പ്രവർത്തനങ്ങൾ പ്രസിഡണ്ട് രമേശ് നായർ അവതരിപ്പിച്ചു. സെക്രട്ടറി മനോജ് കുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ ഡോ.കൃഷ്ണകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രശാന്ത് ജെ. ആർ, ബിജു മേനോൻ എന്നിവരെ ഉപദേഷ്ടാക്കളായും, ദിനുജി, പ്രദീപ് പിള്ള എന്നിവരെ എക്സിക്യൂട്ടീവുകളായും നിയമിച്ചു.

വട്ടിയൂർക്കാവ് കൃഷ്ണകുമാർ (ഉപദേശകൻ), അലക്സ് ജോൺ, രാജേഷ് കുമാർ, ഡോ. ജിജിൻ രാജൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ ചുമതലകളിൽ തുടരും. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സമൂഹത്തിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളെ അംഗങ്ങൾ അഭിനന്ദിക്കുകയും സമൂഹക്ഷേമത്തിനും അംഗങ്ങളുടെ കൂട്ടായ വളർച്ചക്കും വേണ്ടി കൂടുതൽ വിപുലമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arms for You 10th Anniversary and General Meeting
Next Story