‘അറിവ്- 2024’ പോസ്റ്റർ പ്രകാശനം ചെയ്തു
text_fields‘അറിവ്- 2024’ പോസ്റ്റർ പ്രകാശനം ഇഖ്ബാൽ മാവിലാടം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: എം.എസ്.എഫും കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി മണ്ഡലത്തിലെ അംഗൻവാടികളിൽ സ്നേഹ സമ്മാനം വിതരണം ചെയ്യും. 55 ശാഖകളിലെ 110 അംഗൻവാടികളിലെ 2000 കുരുന്നുകൾക്ക് സ്നേഹ സമ്മാന കിറ്റ് കൈമാറും. ‘അറിവ്- 2024’ എന്ന പേരിലുള്ള പദ്ധതിയിൽ കളർ ബുക്സ്, കളർ പെൻസിലുകൾ, ക്രയോൺസ്, ബിസ്കറ്റ്സ്, ചോക്കലേറ്റുകൾ എന്നിവ അടങ്ങിയതാണ് കിറ്റ്. പദ്ധതിയുടെ പോസ്റ്റർ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാടിന് കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം പ്രകാശനം നിർവഹിച്ചു.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ല ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് തെക്കേക്കാട്, സെക്രട്ടറി റഫീഖ് ഒളവറ, മണ്ഡലം ആക്ടിങ് ജന. സെക്രട്ടറി ഹസ്സൻ തഖ് വ ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി, മുജീബ് കോട്ടപ്പുറം, യു.പി. ഫിറോസ്, പ്രവർത്തക സമിതി അംഗം ടി.പി. മദനി കോട്ടപ്പുറം എന്നിവർ സംബന്ധിച്ചു.

