ആകാശനീലിമയിൽനിന്നിറങ്ങാതെ അർജന്റീനൻ ഫാൻസ്
text_fieldsകുവൈത്ത് സിറ്റി: അർജന്റീനയുടെ ലോകകിരീടം നേടിയതിലുള്ള ആഘോഷം അവസാനിപ്പിക്കാതെ കുവൈത്തിലെ അർജന്റീനൻ ആരാധകർ. മിഷ്രിഫ് ഗ്രൗണ്ടിൽ കുവൈത്ത് അർജന്റീന ഫാൻസ് സംഘടിപ്പിച്ച മെഗാ ആഘോഷപരിപാടിയിൽ അർജന്റീനൻ സ്വദേശികളടക്കം പങ്കുചേർന്നു. അർജന്റീനൻ പ്രതിനിധി മിസ് നെറീന കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. വാമോസ് അർജന്റീന വിളികളുമായി ആരാധകരുടെ മാർച്ച്പാസ്റ്റും നടന്നു. മലയാളത്തിലും സ്പാനിഷിലും മുദ്രാവാക്യങ്ങൾ ഉയർന്നു.
പരിപാടി സംഘടിപ്പിച്ച കുവൈത്തിലെ മലയാളി ആരാധകർക്ക് അർജന്റീനൻ സ്വദേശിയായ സ്റ്റീവ് മാകാതി നന്ദി രേഖപ്പെടുത്തി. അർജന്റീന ഫാൻസ് കുവൈത്ത് അഡ്മിന്മാരായ മൻസൂർ കുന്നത്തേരി, ഫൈസൽ കണ്ണൂർ, ഷാഹുൽ ബേപ്പൂർ, ഷാനവാസ് ഹൈത്തം, കാ മുഹമ്മദ്, അനസ് കുനിയിൽ, സാദിഖ് തൈവളപ്പിൽ, സഹീർ ബിഗ് ബോയ്സ്, റാഫിദ് പഴയങ്ങാടി, മുത്തു പട്ടാമ്പി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ അർജന്റീന സ്വദേശികളായ ഗബ്രിയേൽ, ജോർജ്, വെറോണിക്ക, അലെക്സാൻഡ്രോ, കറീന, ഒമർ, എലീന, തോമസ്, കാർലോസ് എന്നിവരും പങ്കുചേർന്നു. കെഫാക് സ്പോർട്സ് സെക്രട്ടറി അബ്ദു റഹ്മാൻ എം.സി മെംബർ ജോസ്, മീഡിയ പ്രതിനിധി ഹബീബുല്ല മുറ്റിച്ചൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പായസ-ലഡു വിതരണവും നട
ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

