അർജന്റീനൻ ലോകകപ്പ് വിജയം: കുവൈത്തിൽ ആഘോഷം തുടരുന്നു
text_fieldsലോകകപ്പ് വിജയം കുവൈത്തിലെ അർജന്റീന ആരാധകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
കുവൈത്ത് സിറ്റി: അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ ഫാൻസിന്റെ ആഘോഷങ്ങൾ തുടരുന്നു. കുവൈത്തിലെ അർജന്റീന ഫാൻസ് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. കേക്ക് മുറിച്ചും പായസവും ലഡുവും വിതരണം ചെയ്തും 36 വർഷത്തെ കാത്തിരിപ്പിനുശേഷമുള്ള ലോക കിരീടനേട്ടം ഫാൻസ് ആഘോഷമാക്കി.
ടീമിന്റെ ഫൈനലിലേക്കുള്ള വിജയവഴിയെ അനുസ്മരിക്കുന്ന വിഡിയോ പ്രദർശനവും നടന്നു. ടീമിന് അഭിനന്ദനം അറിയിച്ചുകൊണ്ട് എം.കെ. ഗഫൂർ ആലപിച്ച കവിത എല്ലാവരും ഏറ്റുചൊല്ലി. കുട്ടികൾ ഉൾപ്പെടെ നിരവധി അർജന്റീന ആരാധകരാണ് ഒത്തുചേർന്നത്. ഷാഹുൽ ബേപ്പൂർ, മൻസൂർ കുന്നത്തേരി, റഫീഖ് ബാബു, ഫൈസൽ, ഹാഫിസ് പാടൂർ, ഹബീബുല്ല മുറ്റിച്ചൂർ, മുബാറക് കാമ്പ്രത്ത്, ഖാമുഹമ്മദ്, ഹർഷദ് പാറക്കൽ എന്നിവർ സംസാരിച്ചു.
കുവൈത്തിലെ അർജന്റീന ഫാൻസിന്റെ മെഗാ വിജയാഘോഷം വെള്ളിയാഴ്ച ഉച്ച മൂന്നു മണിക്ക് കെഫാക് മത്സരങ്ങൾ നടക്കുന്ന മിഷ്റഫ് ഗ്രൗണ്ടിൽ നടക്കും. വർഷങ്ങളായി കുവൈത്തിൽ പ്രവർത്തിക്കുന്ന അർജന്റീനൻ ഫാൻസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ അർജന്റീനൻ പൗരന്മാരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

