Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅർഫാജ് പുഷ്പ ബാഡ്ജ്...

അർഫാജ് പുഷ്പ ബാഡ്ജ് കാമ്പയിനുമായി ‘ആംസ് ഫോർ യു’

text_fields
bookmark_border
അർഫാജ് പുഷ്പ ബാഡ്ജ് കാമ്പയിനുമായി ‘ആംസ് ഫോർ യു’
cancel

കുവൈത്ത് സിറ്റി: അർഫാജ് പുഷ്പത്തിന്റെ ബാഡ്ജ് കാമ്പയിനിലൂടെ കുവൈത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ‘ആംസ് ഫോർ യു’ കൂട്ടായ്മ. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ പോരാളികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും കുവൈത്തിന്റെ ദേശീയ പൈതൃകത്തെ ആദരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിച്ചത്.

കാമ്പയിന്റെ ഭാഗമായി, കുവൈത്തിന്റെ ദേശീയ പുഷ്പമായ അർഫാജ് പുഷ്പത്തെ ആസ്പദമാക്കിയ ബാഡ്‌ജുകളും പരിസ്ഥിതി-സാംസ്കാരിക പ്രാധാന്യം വിശദീകരിക്കുന്ന മാർഗനിർദ്ദേശ പുസ്തകവും എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു.

സമൂഹത്തിൽ ഐക്യബോധവും പരിസ്ഥിതി അവബോധവും വർധിപ്പിക്കുന്നതിനായി നടത്തിയ കാമ്പയിനിലൂടെ, കുവൈത്തിന്റെ ഭരണകൂടത്തോടും രാജ്യത്തെ മുഴുവൻ പൗരന്മാരോടും പ്രവാസി സമൂഹത്തോടും ആംസ് ഫോർ യു കുവൈത്ത് ഐക്യദാർഢ്യം രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷ, പുരോഗതി, സമാധാനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ള പിന്തുണയും നന്ദിയും പ്രകടിപ്പിക്കുന്നതോടൊപ്പം, കുവൈത്തിന്റെ മൂല്യങ്ങളോടും ദേശീയ ഐക്യത്തോടുമുള്ള കൂട്ടായ്മയുടെ പ്രതിബദ്ധതയും കാമ്പയിനിൽ വ്യക്തമാക്കി.

പ്രസിഡന്റ് രമേശ് നായർ, സെക്രട്ടറി മനോജ് കുമാർ, ട്രഷറർ ഡോ.കൃഷ്ണ കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് ജോൺ, ഡോ. ജിജിൻ രാജൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskuwaithjiddha
News Summary - Arfaj joins 'Arms for You' with the Flower Badge Campaign
Next Story