Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപരീക്ഷാ പേടിയുണ്ടോ, ...

പരീക്ഷാ പേടിയുണ്ടോ, ‘എജുകഫേ’യിൽ പരിഹാരമുണ്ട്

text_fields
bookmark_border
പരീക്ഷാ പേടിയുണ്ടോ,   ‘എജുകഫേ’യിൽ പരിഹാരമുണ്ട്
cancel

കു​വൈ​ത്ത് സി​റ്റി: പ​രീ​ക്ഷ​യു​ടെ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണോ നി​ങ്ങ​ൾ? അ​തി​നെക്കു​റി​ച്ച് ഓ​ർ​ത്ത് പേ​ടി​യു​ണ്ടോ? എ​ന്നാ​ൽ അ​തെ​ല്ലാം മ​റ​ന്നേ​ക്കു.

ആ​ശ്വാ​സ​ത്തോ​ടെ എ​ങ്ങ​നെ പ​രീ​ക്ഷ​യെ നേ​രി​ട്ട് ഉ​ന്ന​ത വി​ജ​യം നേ​ടാ​മെ​ന്ന് ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘​എ​ജുക​ഫേ’​യി​ൽനി​ന്ന് മ​ന​സ്സി​ലാ​ക്കാം. പ​രീ​ക്ഷ മാ​ത്ര​മ​ല്ല, ഉ​പ​രി​പ​ഠ​ന​വും ല​ളി​ത​മാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ങ്ങി​ക്കഴി​ഞ്ഞു. ലോ​​കോ​​ത്ത​​ര ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം നേ​​ടാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കും മി​​ക​​ച്ച പ​​ഠ​​നമാ​​ർ​​ഗ​​ങ്ങ​​ൾ തേ​​ടു​​ന്ന​​വ​​ർ​​ക്കും ‘എ​ജുക​ഫേ’​യി​ൽ പ​രി​ഹാ​രമുണ്ടാ​കും.

വി​​ദ്യാ​​ഭ്യാ​​സ-​​ക​​രി​​യ​​ർ വി​​ദ​​ഗ്ധ​​രും, ​ഇ​​ന്ത്യ​​യി​​ലെ​​യും ഗ​​ൾ​​ഫി​​ലെ​​യും മ​​റ്റു വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ഉ​​ൾ​​പ്പെ​​ടെ സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​തി​​നി​​ധി​​ക​​ളും ​​പ്ര​​ഭാ​​ഷ​​ക​​രും അ​​ണി​​നി​​ര​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വി​​ദ്യാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ന് ഫെ​ബ്രു​വ​രി ര​ണ്ട്,മൂ​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ​അ​ബ്ബാ​സി​യ ആ​സ്‍പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​​ൾ വേ​​ദി​​യാ​​കും. വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ഭ്യാ​സ ഫാ​ക്ക​ൽ​റ്റി​ക​ൾ, ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം തേ​ടു​ന്ന​വ​ർ, ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി വി​വി​ധ രാ​ജ്യ​ത്തേ​ക്ക് പോ​കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​വ​ർ തു​ട​ങ്ങി മി​ക​ച്ച ക​രി​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ‘എ​ജു ക​ഫേ’​യി​ൽ പ​ങ്കെ​ടു​ക്കാം.

തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​ര​വും, ഗാ​യി​ക​യും, ട്രെ​യി​ന​റു​മാ​യ മ​മ്ത മോ​ഹ​ൻ​ദാ​സ്, പ്ര​മു​ഖ മ​നഃ​ശാ​സ്ത്ര​ജ്ഞ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ആ​ര​തി സി ​രാ​ജ​ര​ത്നം, മെ​ന്റ​ലി​സ്‌​റ്റും മൈ​ൻ​ഡ് അ​ന​ലി​സ്റ്റു​മാ​യ മെ​ന്റ​ലി​സ്റ്റ് ആ​തി, പ​ബ്ലി​ക് സ്പീ​ക്ക​റും മോ​ട്ടി​വേ​റ്റ​റു​മാ​യ ഡോ. ​ മാ​ണി പോ​ൾ, ബ​യോ​ഹാ​ക്ക​റും വെ​ൽ​ന​സ് കോ​ച്ചു​മാ​യ മ​ഹ​റൂ​ഫ്.​ സി.​എ എ​ന്നി​വ​ർ ‘എ​ജുക​ഫേ’​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും സം​വ​ദി​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ‘എ​ജുക​ഫേ’​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ലി​ങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafekuwaitcity
News Summary - Are you afraid of exams? There is a solution in 'Educafé'
Next Story