അറേബ്യൻ റോയൽസ് ടീം പിക്നിക്
text_fieldsഅറേബ്യൻ റോയൽസ് ടീം അംഗങ്ങൾ പിക്നിക്കിൽ
കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ടീമായ അറേബ്യൻ റോയൽസ് പിക്നിക് വഫ്രയിൽ സംഘടിപ്പിച്ചു. അറുപതോളം അംഗങ്ങൾ പങ്കെടുത്ത ഒത്തുകൂടലിൽ വ്യത്യസ്ത ഗെയിമുകളും വിവിധ കലാപരിപാടികളും നടന്നു. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ലിനീഷ് കാസർകോട്, മനാഫ് പാലക്കാട്, തൻവീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പിക്നിക് സമാപനം ഹനൂദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.
കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് മനാഫ്, സലീക്ക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാസ് പേരാമ്പ്ര നന്ദി പറഞ്ഞു. ഇസ്മായിൽ, തൻവീർ, ജുനൈസ്, അസ്ലം, ഹനൂദ്, മുസ്തഫ, ഫൈസൽ, സലീഖ്, ഷബീർ, നാഫി, ഹാറൂൺ, ലെനീഷ്, മുബാരിസ്, റിയാസ്, ഷംനാദ്, മിഷാൽ, മനാഫ്, ജാബിർ, അനീസ്, നാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

