അറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം ഇഫ്താർ
text_fieldsഅറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം അംഗങ്ങൾ ഇഫ്താർ മീറ്റിൽ
കുവൈത്ത് സിറ്റി: അറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം അംഗങ്ങൾക്കായി നോമ്പ് തുറ സംഘടിപ്പിച്ചു. ഫഹാഹീൽ സൂഖ് സഭയിലെ വേദാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ ടീം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
നോമ്പ് തുറ ഒരു സൗഹൃദ കൂടിച്ചേരലായി മാറിയതായി ടീം അംഗങ്ങൾ അഭിപ്രായപ്പെട്ടു. പരിപാടി ക്യാപ്റ്റൻ ഹനൂദ് അഷ്റഫ് നിയന്ത്രിച്ചു.
പരിപാടിയിൽ ലോഗോ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ ലിനീഷ് കാസർകോട് നിർമിച്ച ലോഗോ ഒന്നാം സ്ഥാനം നേടി. മനാഫ് പാലക്കാട് സ്വാഗതവും ഇസ്മായിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

