‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’ സമ്മാനിച്ചു
text_fieldsനടൻ മോഹൻലാലിൽ നിന്ന് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഡെപ്യൂട്ടി വൈസ് ചെയർപേഴ്സൻ നസീഹ മുഹമ്മദ് റബീഹ് മെമന്റോ ഏറ്റുവാങ്ങുന്നു
അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ് ജേതാക്കളായ റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീന് വേണ്ടി റീജൻസി ഗ്രൂപ് സ്ഥാപകൻ അസ്ലമിന്റെ മകൻ റാഷിദ് അസ്ലം ബിൻ മുഹ്യുദ്ദീൻ മമ്മു ഹാജി, പാരമൗണ്ട് ഫുഡ് സർവിസസ് എക്യുപ്മെന്റ് സൊല്യൂഷൻസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കെ.വി ശംസുദ്ദീൻ, ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കെ.ടി റബീഉല്ലയുടെ മകൾ നസീഹ മുഹമ്മദ് റബീഹ്, അറേബ്യൻ ആക്സസ് മാനേജ്മെന്റ് കൺസൽട്ടൻസ് സ്ഥാപകനും സി.ഇ.ഒയുമായ ജൗഹർ മാളിയേക്കൽ, കെമക്സ് ഗ്രൂപ് സി.ഇ.ഒ അബ്ദുൽ റസാഖ് സി.പി, കൈരളി സ്റ്റീൽസ് ആൻഡ് അലോയ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പഹൽഷാ കള്ളിയത്ത് എന്നിവരും കമോൺ കേരള ബിസിനസ് ഐക്കൺ അവാർഡ് നേടിയ മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജിയുംഷാർജ: വേറിട്ട ആശയങ്ങൾ കൊണ്ടും മികവുകൾ കൊണ്ടും പ്രവാസ ലോകത്തെ വ്യവസായ-വാണിജ്യ മേഖലയിൽ വൻ വിജയം നേടി മുന്നേറുന്ന പ്രതിഭകളെ ആദരിക്കുന്നതിനായി ‘ഗൾഫ് മാധ്യമം കമോൺ കേരള’ ഒരുക്കിയ ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’ ആറ് പേർക്ക് സമ്മാനിച്ചു.
റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, പാരമൗണ്ട് ഫുഡ് സർവിസസ് എക്യുപ്മെന്റ് സൊല്യൂഷൻസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കെ.വി ശംസുദ്ദീൻ, ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കെ.ടി റബീഉല്ല, അറേബ്യൻ ആക്സസ് മാനേജ്മെന്റ് കൺസൽട്ടൻസ് സ്ഥാപകനും സി.ഇ.ഒയുമായ ജൗഹർ മാളിയേക്കൽ, കെമക്സ് ഗ്രൂപ് സി.ഇ.ഒ അബ്ദുൽ റസാഖ് സി.പി, കൈരളി സ്റ്റീൽസ് ആൻഡ് അലോയ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പഹൽഷാ കള്ളിയത്ത് എന്നിവരാണ് അവാർഡ് ജേതാക്കൾ. ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരളയുടെ അവസാന ദിനമായ ഞായറാഴ്ച പ്രധാന വേദിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് പുരസ്കാരങ്ങൾ സമ്മാനിച്ചു. നടൻ മോഹൻലാൽ മെമന്റോയും കൈമാറി.
അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ് ജേതാക്കൾ
റബീഉല്ലക്ക് വേണ്ടി അദ്ദേഹത്തിന്റെ മകളും ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഡെപ്യൂട്ടി വൈസ് ചെയർപേഴ്സണുമായ നസീഹ മുഹമ്മദ് റബീഹ് ആണ് അവാർഡ് സ്വീകരിച്ചത്. ചടങ്ങിൽ മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജിക്ക് കമോൺ കേരള ബിസിനസ് ഐക്കൺ അവാർഡും അദ്ദേഹം സമ്മാനിച്ചു. മാധ്യമം ജോയന്റ് എഡിറ്റർ പി.ഐ നൗഷാദ്, ഗൾഫ് മാധ്യമം മിഡ്ലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അമ്പലൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശനിയാഴ്ച പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീമിന് ബിസിനസ് അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

