ദീപാലങ്കാരത്തിൽ മിന്നിത്തിളങ്ങി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്
text_fieldsകുവൈത്ത് സിറ്റി: സാംസ്കാരിക പൈതൃകവും ആധുനികതയും സമന്വയിപ്പിച്ച് അറേബ്യൻ ഗൾഫ് സ്ട്രീറ്റിന് പുതിയ രൂപം. കടൽതീരത്തെയും നഗരത്തെയും ഒരേപോലെ മനോഹരമാക്കുന്ന പുതിയ ലൈറ്റുകൾ ഗൾഫ് സ്ട്രീറ്റിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇത് സ്ട്രീറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ നിലയിലാണ്. അൽ-തആവൂൻ സ്ട്രീറ്റ് (അൽ-ബലാജാത്ത്) മുതൽ കുവൈത്ത് പെട്രോളിയം കോർപറേഷൻ കെട്ടിടംവരെ നീളുന്ന പാതയിലാണ് ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. 1500 പരമ്പരാഗത ലാമ്പ് പോസ്റ്റുകൾക്ക് പകരമായി ഊർജം ലാഭിക്കുന്ന എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്.ഇത് 50-60 ശതമാനം വരെ ഊർജ ഉപഭോഗം കുറക്കാൻ സഹായിക്കുമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

